മലയാളത്തിലെ യുവനടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങൾ വാട്സാപ്പിലൂടെ പ്രദർശിപ്പിച്ചതിന് പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രല്‍ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു.പാലക്കാട് സ്വദേശിയായ കിരൺ കുമാറാണ് നടിയുടെ പരാതിയിൽ അറസ്റ്റിലായത്. യുവതി സിനിമയിൽ എത്തും മുൻപെ കിരണുമായി അടുപ്പമുണ്ടായിരുന്നു. അന്ന് പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവരികയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. എറണാകുളം സെൻട്രൽ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ജാമ്യം ലഭിക്കാത്ത വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിത്രങ്ങൾ വാട്സാപ്പിൽ പ്രചരിപ്പിച്ച മറ്റ് ചിലരുടെ ഫോൺ നമ്പർ സഹിതം വിവരങ്ങളും പരാതിയിലുണ്ട്. ചിത്രങ്ങൾ ഇവർക്ക് എവിടെ നിന്ന് കിട്ടി, ആർക്കെല്ലാം അയച്ചു തുടങ്ങിയ വിവരങ്ങൾ പിന്തുടർന്ന് കൂടുതൽ അന്വേഷണം നടക്കും.