എം.വിന്‍സന്റ് എംഎൽഎയുടെ അറസ്റ്റിനുപിന്നില്‍ ഗൂഢാലോചനയെന്ന് ഭാര്യ ശുഭ. ഒരു എംഎല്‍എയ്ക്കും സിപിഎം പ്രാദേശികനേതാക്കള്‍ക്കും ഇതിൽ പങ്കുണ്ട്. ഗൂഢാലോചനയെക്കുറിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. പരാതിക്കാരി വിന്‍സന്റിന്റേയും തന്റെയും ഫോണുകളില്‍ വിളിച്ചിരുന്നു.
കുടുംബപ്രശ്നം കാരണം ആത്മഹത്യചെയ്യുമെന്നും പറഞ്ഞു. വിന്‍സന്റിനൊപ്പം ഉറച്ചുനില്‍ക്കുന്നു. സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും എം.വിന്‍സന്റിന്റെ ഭാര്യ ശുഭ മനോരമന്യൂസിനോട് പറഞ്ഞു.