നിർമാതാവിന്റെ ഭാര്യയായ നടിയെ 2011ൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ വാഹനം പൊലീസ് കണ്ടെടുത്തു. ദേശീയ പാതയിൽ പനങ്ങാടിനു സമീപത്തുനിന്നാണു ടെംപോ ട്രാവലർ കണ്ടെടുത്തത്. പ്രതികളുമായി പൊലീസ് ഇവിടെ തെളിവെടുപ്പു നടത്തുന്നു. വാഹനം കോയമ്പത്തൂരിലേക്കു കടത്തിയെന്നായിരുന്നു നേരത്തേ പ്രതികൾ പൊലീസിനോടു പറഞ്ഞിരുന്നത്.
Advertisement