തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് കൊച്ചിയിലെത്തിച്ച മൂന്നരക്കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. പുനലൂര്‍ സ്വദേശിയായ കഞ്ചാവ് കടത്തുകാരനെ എക്സൈസ് അറസ്റ്റ് ചെയ്തെങ്കിലും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. തമിഴ്നാട്ടില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് ഇരട്ടിയിലേറെ രൂപയ്ക്കാണ് കേരളത്തില്‍ വിറ്റിരുന്നതെന്നും എക്സൈസ് കണ്ടെത്തി.
പുനലൂര്‍ സ്വദേശി ഷംനാദിനെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് എക്സൈസ് സംഘം പിടിച്ചത്. ആവശ്യക്കാരെന്ന വ്യാജേന കഞ്ചാവിന് വിലപറഞ്ഞുറപ്പിച്ച ശേഷം ഷംനാദിനെ എക്സൈസ് സംഘം വിളിച്ചു വരുത്തി കുടുക്കുകയായിരുന്നു. ഷംനാദിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നു പേര് എക്സൈസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. ഇരുപത് കിലോ കഞ്ചാവ് കടത്തിയതിന് തമിഴ്നാട്ടില്‍ ജയിലിലായിരുന്ന ഷംനാദ് ജാമ്യത്തില്‍ പുറത്തിറങ്ങിയ േശഷവും കഞ്ചാവ് കച്ചവടം നടത്തുന്നെന്ന വിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് സംഘം ഇയാളെ കുടുക്കാന്‍ പദ്ധതി തയാറാക്കിയത്.
മധുരയിലെ അളകനെല്ലൂരില്‍ നിന്നാണ് ഷംനാദ് കഞ്ചാവ് സംഘടിപ്പിച്ചിരുന്നത്. കിലോയ്ക്ക് ഇരുപതിനായിരം രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് അമ്പതിനായിരം രൂപയ്ക്കാണ് ഷംനാദ് വിറ്റിരുന്നത്. ഷംനാദിനൊപ്പമുണ്ടായിരുന്നവര്ക്കുവേണ്ടിയുളള അന്വേഷണം തുടരുകയാണ്.