കൊല്ലം കൊട്ടാരക്കരയില്‍ തോക്കുമായി ബൈക്കില്‍ കറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. ചക്കുവരക്കല്‍ സ്വദേശികളായ മുഹമ്മദ് നിസാമുദീന്‍ , ഷംനാദ് എന്നിവരെയാണ് തോക്കുസഹിതം പൊലീസ് പിടികൂടിയത്.
കൊട്ടാരക്കര പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട തലച്ചിറ, ചിരട്ടക്കോണം, കടുവാപ്പാറ എന്നിവിടങ്ങളില്‍ ബുള്ളറ്റില്‍ തോക്കുമായി കറങ്ങി നടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളാണ് പിടിയിലായത്. നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും യുവാക്കള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടു. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുന്നതിനിടയിലാണ് ചിരട്ടക്കോണത്തുവെച്ച് രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്തത്. ചക്കുവരക്കല്‍ സ്വദേശികളായ മുഹമ്മദ് നിസാമുദീന്‍ , ഷംനാദ് എന്നിവരെ പിടികൂടുമ്പോള്‍ തോക്കം കൈവശമുണ്ടായിരുന്നു. അഫ്സല് വാഹിദ് എന്നയാള്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേസിലെ മൂന്നാം പ്രതിയായ മുഹമ്മദ് നിസാമിന്റെ ഫാമിലെ സുരക്ഷക്കായി വാങ്ങിവെച്ചിരുന്ന എയര്‍ ഗണ്‍ ഉപയോഗിച്ചായിരുന്നു യുവാക്കളുടെ പരാക്രണം. ഇത് ബാലിസ്റ്റിക് പരിശോധനക്കായി അയച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതികള്‍ അടുത്തകാലത്താണ് നാട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസിന്റെ പശ്ചാത്തലത്തില്‍ യുവാക്കളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.