തിരുവനന്തപുരം മലയിൻകീഴിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ. പാലോട് സ്വദേശി ആകാശ്, വിളപ്പിൽശാല സ്വദേശി ജിജിൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പാലോട് സ്വദേശികളായ ആകാശും ജിജിനുമാണ് പീഡിപ്പിച്ചതെന്ന് കാട്ടി പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഒന്നാംപ്രതിയായ ആകാശ് 2014ൽ സമാനമായ കേസില്‍ പ്രതിയായിട്ടുണ്ട്. കഴക്കൂട്ടത്തും കഠിനംകുളത്തും നടന്ന നിരവധി മോഷണക്കേസുകളിലേയും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു.
Advertisement