E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന യുവാവിനെ നിരീക്ഷണക്യാമറ കുടുക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിരീക്ഷക്യാമറകളാണ് അടുത്തയിടെ പല കേസുകളില്‍ നിര്‍ണായ തെളിവുകള്‍ പൊലീസിന് നല്‍കുന്നത്.  സംസ്ഥാന വ്യാപകമായി കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന ചങ്ങനാശേരി സ്വദേശി പത്തനംതിട്ട കീഴ്‌വായ്പൂരില്‍ പിടിയില്‍. സ്ത്രീകളും പ്രായമായവരും നടത്തുന്ന കടകളില്‍നിന്നാണ് പ്രതി പണം മോഷ്ടിച്ചിരുന്നത്. 

ചങ്ങനാശേരി പുഴവാതൂര്‍ സ്വദേശിയായ രാജേഷ് ജോര്‍ജാണ് പൊലീസിന്‍റെ പിടിയിലായത്. പത്തനംതിട്ട മല്ലപ്പള്ളിക്ക് സമീപം ചെങ്ങരൂര്‍ചിറയിലുള്ള ഹാര്‍ഡ്‌വെയര്‍ കടയില്‍നിന്ന് കഴിഞ്ഞ മേയ് ഒന്‍പതിന് പണം മോഷ്ടിച്ച കേസിലാണ് രാജേഷ് പിടിയിലായത്. കടയിലെത്തിയ രാജേഷിന്‍റെ ആവശ്യപ്രകാരം കടയുടമ സാധനങ്ങള്‍ എടുത്തു നല്‍കി. കൗണ്ടറില്‍നിന്ന് കടയുടമ മാറിയ തക്കത്തിന് പെട്ടിയില്‍നിന്ന് ഇയാള്‍ പതിനായിരം രൂപയോളം മോഷ്ടിച്ചു. തുടര്‍ന്ന് എടിഎമ്മില്‍നിന്ന് പണം എടുക്കാനെന്നപേരില്‍ കടയില്‍നിന്ന് സ്ഥലംവിട്ടു. 

സാധനങ്ങള്‍വാങ്ങാന്‍ അടുത്തയാള്‍ കടയിലെത്തിയപ്പോഴാണ് മോഷണവിവരം കടയുടമ അറിയുന്നത്. ഇതിനിടെ സമാനമായ സംഭവത്തില്‍ ഉള്‍പ്പെട്ട രാജേഷിന്‍റെ ചിത്രം ബന്ധു മൊബൈലില്‍ കാണിച്ചതോടെ കടയുടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയതോടെ ഒളിവില്‍പോയ രാജേഷ് രണ്ടുമാസത്തിനുശേഷം വീട്ടിലെത്തിയതറിഞ്ഞ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പള്ളുരുത്തി, തൃപ്പൂണിത്തുറ, തോപ്പുംപടി, കിളിമാനൂര്‍ , ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയതായി തെളിഞ്ഞു. 

മാന്യമായ പെരുമാറ്റവും വസ്ത്രധാരണവുംവഴി കടകളിലെ ജീവനക്കാരുടെ വിശ്വാസം ആര്‍ജിച്ചശേഷമാണ് ഇയാള്‍ പണം മോഷ്ടിക്കുകയോ തട്ടിയെടുക്കുകയോ ചെയ്തിരുന്നത്. സമാനമായരീതിയില്‍ പള്ളുരുത്തിയില്‍ നടത്തിയ മോഷണശ്രമം പരാജയപ്പെട്ടതോടെ കടയിലെ ജീവനക്കാരിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് പ്രതി ചെങ്ങരൂര്‍ചിറയില്‍ മോഷണം ന‌ടത്തിയത്. 

കുടുംബത്തിന്‍റെ അറിവോടെയാണ് പ്രതി മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഒത്തുതീര്‍പ്പിന് പ്രതിയുടെ കുടുംബം ശ്രമിച്ചിരുന്നതായി ചെങ്ങരൂര്‍ചിറയിലെ കടയുട‌മ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :