നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. ഇന്നലെ അഡ്വ. രാജു ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണും കാര്‍ഡും പ്രതീഷ് ചാക്കോയെ ഏല്പിച്ചെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. നിലവില്‍ കാര്‍ഡില്‍ ദൃശ്യങ്ങളില്ലെന്ന് പൊലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
അതേസമയം എം.എല്‍.എമാരായ പി.ടി. തോമസിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴി പൊലീസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് രേഖപ്പെടുത്തും. നടി ആക്രമിക്കപ്പെട്ട വിവരം സംവിധായകന് ലാല്‍ ആദ്യം വിളിച്ചറിയിച്ച ചുരുക്കംപേരില്‍ പി.ടി. തോമസും ഉള്‍പ്പെട്ടിരുന്നു. അനവര്‍ സാദത്ത് എം.എല്‍.എ ദിലീപിന്റെ അടുത്ത സുഹൃത്താണ്.