കോഴിക്കോട് കുന്നമംഗലത്തെ യത്തീംഖാനയില്‍ ലൈംഗിക പീഡനം ചെറുത്ത വിദ്യാർഥിയെ കുത്തിക്കൊന്ന കേസിൽ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. കൊലപാതകത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട കുട്ടിയുടെ പിതാവ് സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകി. ശിശുക്ഷേമ സമിതിയും പൊലീസീനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട വിദ്യാർഥി അബ്ദുൾ മാജിദ് താമസിച്ചിരുന്ന ഹോസ്റ്റലിനെതിരെയാണ് ബന്ധുക്കളുടെ പരാതി ഈ സ്ഥാപനത്തിൽ പഠിക്കാൻ മാജിദിന് താൽപര്യമുണ്ടായിരുന്നില്ല. സ്ഥാപനത്തിലെ ചിലർ അന്തേവാസികളെ പ്രകൃതിവിരുദ്ധ ലൈംഗീകതയ്്ക്ക് ഉപയോഗിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. മാനസികാസ്വാസ്ഥ്യമുളള പ്രതിയെ കുട്ടികൾക്കൊപ്പം ഹോസ്റ്റിൽ താമസിപ്പിച്ചതിനെയും ബന്ധുക്കൾചോദ്യംചെയ്യുന്നു
വിദ്യാർഥികളുടെ ഹോസ്റ്റലിൽ അതിഥികളെ താമസിപ്പിച്ചിരുന്നതായി പരാതിയുണ്ട്,ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതി പൊലീസിനോടും സ്ഥാപനത്തിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.ന്ന പരാതി മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും കൈമാറുമെന്നും ബന്ധുക്കൾ അറിയിച്ചു