നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഉടന്‍ വാദം കേള്‍ക്കണമെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഡി.ജി.പി സി. ശ്രീധരന് നായര്‍ നിലപാടെടുത്തു. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭിക്കേണ്ടതുള്ളതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം മാത്രമാണ് ദിലീപിനുമേല്‍ ചുത്തിയതെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ചതില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളും ദിലീപ് ജാമ്യാപേക്ഷയില്‍ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു.
Advertisement