പണത്തിനു പകരം കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ട അഭിഭാഷകന് സ്ത്രീകളുടെ വക ക്രൂരമര്‍ദനം. മധ്യപ്രദേശിലെ ഗുണയില്‍ കോടതി സമുച്ചയത്തിനു മുന്നിലാണ് സംഭവം. അഭിഭാഷകനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തി.
ഒരു കേസുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ച സ്ത്രീയോടാണ് അഭിഭാഷകന്റെ മോശമായ പെരുമാറ്റം. വക്കീല്‍ ഫീസിനു പകരം തന്നോടൊപ്പം കിടപ്പറ പങ്കിടാനായിരുന്നു ആവശ്യം. രാവിലെ എട്ടു മണിക്ക് തന്റെ വീട്ടിലെത്താന്‍ സ്ത്രീയോട് ആവശ്യപ്പെട്ടതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതേതുടര്‍ന്ന് സംഘടിച്ചെത്തിയ സ്ത്രീകള്‍ അഭിഭാഷകനെ കോടതി വളപ്പില്‍വച്ചു തല്ലിച്ചതച്ചു.
കലി തീരുവോളം അഭിഭാഷകനെ തല്ലിയ സ്ത്രീകള്‍, കേസെടുക്കാതെ തങ്ങള്‍ പിന്മാറില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു. പിന്നീട് കോടതിക്ക് മുന്നില്‍ പ്രതി·ഷേധിച്ച സ്ത്രീകളെ പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്നും തന്നെ മര്‍ദിച്ച സ്ത്രീകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഭിഭാഷകന് അറിയിച്ചു.