കോഴിക്കോട് വടകരയിൽ പൊലീസുകാരിയെ ശല്യം ചെയ്തതിന് യുവാവ് അറസ്റ്റിൽ. കൊയിലാണ്ടി സ്വദേശി നവാസിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ പൊലീസിനെ ബസിനുള്ളിൽ നവാസ് ശല്യപ്പെടുത്തുകയായിരുന്നു. പരാതിക്കാരി വടകര എസ്.ഐയെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സംഘം ബസ് പിന്തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ടകര എസ്.ഐ സനൽരാജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മദ്യപിച്ച് ബസിൽ കയറി രാത്രികാലങ്ങളിൽ സ്ത്രീകളെ ശല്യം ചെയ്യുന്നത് നവാസിന്റെ പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വടകര കോടതി ഇയാളെ റിമാൻഡ് ചെയ്തു.