മറയൂര്‍ പെരിയവയലില് നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ കേസിലെ മുഖ്യപ്രതി പൊലീസിന്റെ പിടിയിലായി. കര്‍ശനാട് സ്വദേശി ദുരൈയാണ് മറയൂര്‍ പൊലീസിന്റെ പിടിയിലായത്. ഒളിവില്‍ പോയ ദുരൈ വീട്ടിലെത്തിയപ്പോളാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആറ് മാസം മുന്‍പാണ് കാന്തല്ലൂര്‍ പ്ഞ്ചായത്തിലെ പെരിയവലിലെ റവന്യൂ ഭൂമിയില്‍ നിന്ന് ചന്ദനമരങ്ങള്‍ നഷ്ടപ്പെട്ടത്. തൊട്ടടുത്ത ദിവസങ്ങളില്‍ അഞ്ച് ചന്ദനമരങ്ങളാണ് മോഷ്ടാക്കള്‍ മുറിച്ചുകടത്തിയത്. സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനമരം നഷ്ടപ്പെട്ടതിനാല്‍ പൊലീസാണ് കേസന്വേഷിച്ചത്. ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു ഇതില്‍ മൂ്ന്ന് പേരെ കഴിഞ്ഞ മാസം പിടികൂടി. കര്‍ശനാട് സ്വദേശി ദുരൈയായിരുന്നു മോഷണത്തിന്റെ സൂത്രധാരന്‍. സംഭവത്തിന് ശേഷം ദുരൈ ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യപ്രതി പിടിയിലായത്. ദുരൈയുടെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന അഞ്ച് കിലോ ചന്ദനവും പിടിച്ചെടുത്തു. മരംമുറിക്കാനുപയോഗിച്ചിരുന്ന വാളും പിടിച്ചെടുത്തു. മറയൂരും പരിസര പ്രദേശങ്ങളില്‍ നിന്ന് ഇരുപതിലേറെ മരങ്ങള്‍ മുറിച്ചുകടത്തിയതായി പ്രതി പൊലീസിന് മൊഴി നല്കി. തമിഴ്നാട്ടിലേക്കാണ മോഷ്ടിച്ച മരങ്ങള്‍ കടത്തിയത്. കേസിലെ മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങളും പൊലീസ് ഊര്‍ജിതമാക്കി. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ സ്വകാര്യ ഭൂമിയില്‍ നിന്ന് എട്ട് മരങ്ങളാണ് നഷ്ടപ്പെട്ടത്.