വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഏഴരക്കിലോ കഞ്ചാവ് പിടികൂടി. ആലപ്പുഴ എരമല്ലൂരില്‍ നിന്നാണ് രണ്ട് യുവാക്കള്‍ കഞ്ചാവുമായി ഷാഡോ പൊലീസിന്റെ വലയിലായത്.
ദുബൈയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ടുപേരെയാണ് പിടികൂടിയത്. ആഡംബര കാറില്‍ സ്യൂട്കേസിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്ത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയാണ് യുവാക്കള്‍ ഷാഡോ പൊലീസിന്റെ പിടിയിലായത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി സലാവുദ്ദീന്‍, ആലപ്പുഴ ചേര്‍ത്തല സ്വദേശി അഖില്‍ എന്നിവരെ വാഹനം പിന്തുടര്ന്നാണ് പതിനൊന്നംഗ ഷാഡോ പൊലീസ് വളഞ്ഞത്. നേരത്തെ കഞ്ചാവ് കടത്തിയ വകയില്‍ ലഭിച്ച അഞ്ചുലക്ഷം രൂപയും ഇവരില്‍നിന്ന് പിടിച്ചെടുത്തു. സലാവുദ്ദീന്‍ നേരത്തെയും കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. കഞ്ചാവ് മൈദമാവില്‍ കുഴച്ച്, ബേക്കറി സാധനങ്ങളില്‍ ഒളിപ്പിച്ചാണ് ഇവര്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് സമാനമായ കേസില്‍ പിടികൂടിയ സംഘത്തില്‍ നിന്നുള്ള വിവരെത്തെതുടര്ന്നാണ് സലാവുദ്ദീനും അഖിലും പിടിയിലായത്.