ചകിരി ചാക്കുകള്‍ നിറച്ച പിക്കപ്പ് വാനില്‍ പാന്‍മസാല ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് കൊടുങ്ങല്ലൂര്‍ കോതകുളത്ത് എക്സൈസ് പിടികൂടി. ചാക്കിനടിയില്‍ നിന്ന് ഏഴു ലക്ഷം രൂപയും കണ്ടെടുത്തു. നേരത്തെ കഞ്ചാവ് വിറ്റതിന്റെ പണമാണ് ഇതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊടുങ്ങല്ലൂരിന്റെ തീരമേഖല കേന്ദ്രീകരിച്ച് വന്‍തോതില്‍ പാന്‍മസാലകള്‍ വരുന്നുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം. നിരോധിത പാന്‍ ഉല്പനങ്ങള് വരുന്ന വാഹനങ്ങളെക്കുറിച്ച് സൂചനയും ലഭിച്ചു. ഇത്തരം വാഹനം പിടികൂടാന്‍ കൊടുങ്ങല്ലൂര്‍ കോതകുളം ബീച്ചില്‍ എക്സൈസ് സംഘം നിലയുറപ്പിച്ചിരുന്നു. ഇതിനിടെ, ഈ വഴിവന്ന പിക്കപ്പ് വാന്‍ തടഞ്ഞു പരിശോധിച്ചപ്പോഴാണ് വന്‍തോതില്‍ പാന്‍ ഉല്പന്നങ്ങള് കണ്ടെടുത്തത്. ചാക്കുകള്‍ക്കടിയില്‍ നിന്ന് ഏഴു ലക്ഷം രൂപയും പിടിച്ചെടുത്തു. പട്ടാമ്പി സ്വദേശികളായ മുസ്തഫയേയും ബഷീറിനേയും കയ്യോടെ പിടികൂടി.
കോട്ടയം ഭാഗത്തേയ്ക്കു കൊണ്ടുപോകാനാണ് പാന്‍ ഉല്പന്നങ്ങള് കൊണ്ടുവന്നെതാണ് പ്രതികളുടെ മൊഴി. എന്നാല്‍ , തൃശൂരിന്റെ തീരപ്രദേശം ഉന്നമിട്ടാണ് വില്പന്നയെന്നാണ് സൂചന. നേരത്തെ, വിറ്റതിന്റെ പണമാണ് ഏഴു ലക്ഷം രൂപയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.