നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ തൃശൂരിലെത്തിച്ച് തെളിവെടുത്തു. ഗൂഢാലോചന നടന്ന ജോയ്സ് പാലസ് ഹോട്ടല്‍, ഗരുഡ ഹോട്ടല്‍, കിണറ്റിങ്കല്‍ ടെന്നിസ് അക്കാദമി എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. മൂന്നിടങ്ങളിലും ദിലീപിനെതിരെ പ്രതിഷേധമുയര്‍ന്നു.
രാവിലെ പത്തു മണിയോടെയാണ് ആലുവ പൊലീസ് ക്ലബില്‍ നിന്നു പൊലീസ് ദിലീപിനെയും കൊണ്ട് ദൃശൂരിലേക്ക ്തിരിച്ചത്. ആദ്യമെത്തിയത് ജോയ്സ് പാലസ് ഹോട്ടലിലാണ്. നടിയെ ആക്രമണത്തിന് ഇരയാകുന്നതിന് ഒരു വര്‍ഷം മുന്‍പ് ദീലീപും പള്‍സര്‍ സുനിയും തമ്മില്‍ ഇവിടെവെച്ച് ഗൂഢാലോടന നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഹോട്ടലിലെ പാര്‍ക്കിങ് സ്ഥലത്ത് ദീലീപിന്റെ ആഡംബര കാറിനുള്ളില്വച്ചായിരുന്നു ഗൂഢാലോചന. മഴ കാരണം ദിലീപിനെ വാഹനത്തില്‍നിന്ന് ഇറക്കാതെതന്നെ തെളിവെടുത്തു. ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ചിത്രീകരണവേളയില്‍ ദിലീപ് താമസിച്ചിരുന്ന ഗരുഡ ഹോട്ടലിലാണ് അടുത്തെത്തിയത്. ഇവിടെ 801ാം നമ്പര്‍ മുറിയില്‍ ദിലീപിനെ എത്തിച്ച് തെളിവെടുത്തു. കുടുക്കിയതാണോ എന്ന് ഇവിടെവച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും ദിലീപ് ഒഴിഞ്ഞുമാറി
ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ചിത്രീകരണം നടന്ന കിണറ്റിങ്കല്‍ ടെന്നിസ് അക്കാദമിയിലായിരുന്നു അടുത്ത തെളിവെടുപ്പ്. ഇവിടെ ഷൂട്ടിങിനിടെ കാരവാനു പിന്നില്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ 2016 നവംബര്‍ 13ന് ഗൂഡാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തില്‍. ടെന്നീസ് അക്കാദമിയില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ദീലീപിനെ കരിങ്കൊടി കാണിച്ചു. പന്ത്രണ്ടരയോടെ തൃശൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ദിലീനെയും കൊണ്ട് പൊലീസ് മടങ്ങി