തിരക്കുള്ള സ്വകാര്യ ബസുകളില്‍ യാത്രക്കാരുടെ പണവും ആഭരണങ്ങളും തട്ടിയെടുക്കുന്ന സ്ത്രീകള്‍ ചാലക്കുടിയില്‍ അറസ്റ്റില്‍. ബസ് യാത്രക്കാരികളുടെ മാല അപഹരിക്കുന്ന തമിഴ്നാട്ടില്‍ നിന്നുള്ള സ്ത്രീകളുടെ കവര്‍ച്ചാ സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സംഘത്തില്‍പ്പെട്ട മറ്റു സ്ത്രീകള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ചാലക്കുടി പരിയാരത്ത് സ്വകാര്യ ബസ് യാത്രക്കാരിയുടെ അരലക്ഷം രൂപ കവര്‍ന്ന സംഭവത്തിന്റെ അന്വേഷണത്തിനിടെയാണ് ഇവര്‍ കുടുങ്ങിയത്. തമിഴ്നാട് സേലം സ്വദേശിനികള്‍. ബസുകളില്‍ കൃത്രിമമായി തിക്കും തിരക്കും സൃഷ്ടിക്കും.ഇതിനായി,ഇവരുടെ കൂട്ടാളികളും ബസില്‍ കയറും. തിരക്ക് കൂട്ടുന്നതിന്റെ മറവില്‍ പണവും ആഭരണവും തട്ടിയെടുക്കുകയാണ് പതിവ്.
ചാലക്കുടി മേഖലയില്‍ ഇങ്ങനെ, ബസുകളില്‍ ചെറിയ മോഷണങ്ങള്‍ പതിവായിരുന്നു. നല്ല രീതിയില്‍ വസ്ത്രം ധരിച്ച് മാന്യമായി ഇടപ്പെട്ടാണ് ഇവര്‍ ബസുകളില്‍ യാത്ര ചെയ്യുന്നത്. ഒറ്റനോട്ടത്തില്‍ മോഷ്ടാക്കളാണെന്ന് തിരിച്ചറിയുകയുമില്ല. ഇവരുടെ സംഘത്തില്‍പ്പെട്ട മറ്റു സ്ത്രീകളെ കണ്ടെത്താന്‍ ചാലക്കുടി പൊലീസിന്റെ അന്വേഷണം തുടരുകയാണ്.