E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വടക്കാഞ്ചേരിയില്‍ ഹൈവേയില്‍ കുടുംബത്തെ കൊള്ളയടിച്ച കേസില്‍ രണ്ടു പേര്‍ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ വടക്കാഞ്ചേരി പാര്‍ളിക്കാട് ഹൈവേയില്‍ കുടുംബത്തെ കൊള്ളയടിച്ച കേസില്‍ രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍. സമാനമായ പിടിച്ചുപറിക്കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ ദിവസമാണ് പാലക്കാട് സ്വദേശികളായ കുടുംബത്തെ രണ്ടംഗ സംഘം കൊള്ളയടിച്ചത്. 

തിരുവനന്തപുരം, പാലക്കാട് സ്വദേശികളായ രണ്ടു പേരെയാണ് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തു വരികയാണ്. പാലക്കാട് സ്വദേശിയായ വിനോദ്കുമാറും കുടുംബവും പാലക്കാട്ടേയ്ക്കുള്ള യാത്രയ്ക്കിടെ വടക്കാഞ്ചേരി പാര്‍ളിക്കാട് വച്ചാണ് കൊള്ളയ്ക്കിരയായത്. കാര്‍ കേടായി നിര്‍ത്തിയപ്പോള്‍ സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടിയ രണ്ടു പേരാണ് പണവും ആഭരണവും കൊള്ളയടിച്ചത്. 

സംഭവത്തിന് ശേഷം പ്രതികള്‍ കൊണ്ടുപോയ മൊബൈല്‍ ഫോണ്‍ പിന്‍തുടര്‍ന്നാണ് പ്രതികളെ കുടുക്കിയത്. സമാനമായ പിടിച്ചുപറിക്കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. രണ്ടാഴ്ച മുമ്പ് വടക്കാഞ്ചേരിയില്‍ നടന്ന ബാങ്ക് കവര്‍ച്ചാക്കേസുകളില്‍ ഇവര്‍ക്കു പങ്കുണ്ടോയെന്ന് ആദ്യം സംശയിച്ചിരുന്നു. പക്ഷേ, ഈ സംഭവത്തില്‍ ഇവര്‍ക്കു പങ്കില്ലെന്നാണ് നിഗമനം. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :