നെയ്യാറ്റിൻകരയിൽ നൂറിലേറെ കടകളിൽ മോഷണം നടത്തിയ മുഖ്യപ്രതി പിടിയിൽ. ആര്യങ്കോട് മണികണ്ഠനാണ് പിടിയിലായത്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ പാറശാല പൊലീസ് നാഗർകോവിലിലാണ് മോഷ്ടാവിനെ പിടികൂടിയത്.
രണ്ടുമാസത്തിനിടെ നൂറിലേറെ കടകളിൽ മേൽക്കൂര പൊളിച്ച് മോഷണം നടത്തിയ മണികണ്ഠൻ പൊലീസിനെ വെട്ടിച്ച് കഴിയുകയായിരുന്നു. നാഗർകോവിലിലെ ഒരുകോളനിയിൽ മണികണ്ഠൻ ഒളിച്ചുതാമസിക്കുകയാണെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് തമിഴ്നാട് പൊലീസിന്റെ സഹായം തേടി.
ഇപ്പോൾ പാറശ്ശാല പൊലീസിന്റെ പിടിയിലുള്ള മണികണ്ഠനിൽ നിന്ന് മറ്റ് മോഷ്ടാക്കളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.