E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വിവാഹാഭ്യര്‍ഥന നിരസിച്ച പ്രവാസി സ്ത്രീയുടെ വീട്ടില്‍ക്കയറി ആക്രമണം നടത്തിയയാൾ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിവാഹാഭ്യര്‍ഥന നിരസിച്ച പ്രവാസി സ്ത്രീയുടെ വീട്ടില്‍ക്കയറി ആക്രമണം നടത്തിയ കേസില്‍ തമിഴ്നാട്ടുകാരന്‍ അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതിയെ ഒരുമാസമാകുമ്പോഴാണ് പിടികൂടുന്നത്. ആലപ്പുഴ മാന്നാറിലുള്ള വീട്ടില്‍ക്കയറി നടത്തിയ ആക്രമണത്തില്‍ പ്രവാസി സ്ത്രീയുടെ രണ്ട് പെണ്‍കുട്ടികള്‍ക്കും അമ്മയ്ക്കും പരുക്കേറ്റിരുന്നു. 

കഴിഞ്ഞ ജൂണ്‍ പതിന്നാലിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. രണ്ട് പെണ്‍കുട്ടികളുടെ അമ്മയും വിവാഹമോചിതയുമായ ബുധനൂര്‍ സ്വദേശിനിയെ വിവാഹം ചെയ്യുന്നതിന് സേലം ഗാന്ധിനഗര്‍ സ്വദേശി രമേശ്കുമാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സൗദിയില്‍ ജോലി ചെയ്യുന്ന സ്ത്രീ വിവാഹത്തിന് വിസമ്മതിച്ചു. ഒപ്പം ഇവരുടെ മാതാവും വിവാഹത്തെ എതിര്‍ത്തു. ഈരാട്ടുപേട്ടയില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായ പ്രതിക്ക് ഇതോടെ ഈ കുടുംബത്തോട് പകതോന്നി. 

തുടര്‍ന്ന് പതിന്നാലാംതീയതി രാത്രി ഈരാറ്റുപേട്ടയില്‍നിന്ന് ബൈക്കില്‍ ഇയാള്‍ ബുധനൂരിലെത്തി. കൈയ്യില്‍ കരുതിയിരുന്ന കമ്പിപ്പാര ഉപയോഗിച്ച് വീടിന്‍റെ പിന്നിലെ വാതില്‍ തകര്‍ത്ത പ്രതി അകത്തുകടന്നു. പ്രവാസി സ്ത്രീയുടെ പതിമൂന്നും പത്തും വയസുള്ള രണ്ട് പെണ്‍മക്കളെയും അമ്മയെയും പ്രതി കമ്പിപ്പാര ഉപയോഗിച്ച് ആക്രമിച്ചു. അമ്മയുടെ രണ്ട് കയ്യും ഒടിഞ്ഞു. 

വീടിന്‍റെ പരിസരത്തുനിന്ന് ലഭിച്ച പ്രതിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും കമ്പിപ്പാരയും കേസില്‍ നിര്‍ണായ തെളിവായി. പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :