E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

ദിലീപ് രണ്ടാം പ്രതി: കുറ്റങ്ങളില്‍ കൂട്ടമാനഭംഗവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്രതാരം ദിലീപ് ജയിലില്‍. സംഭവത്തിനു പിന്നിലെ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിനെ ആലുവ സബ്ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തതോടെയാണ് ദിലീപിനെ ജയിലിലേക്ക് മാറ്റിയത്. ആരേയും ഭയക്കുന്നില്ലെന്ന് ജയിലിലേക്ക് പോകും മുമ്പ് ദിലീപ് പ്രതികരിച്ചു. കൂട്ടമാനഭംഗം ഉൾപ്പെടെയുളള കുറ്റങ്ങളാണ്  ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 

ഗൂഢാലോചനക്കുറ്റം തെളിഞ്ഞതിനാല്‍ മറ്റുകുറ്റകൃത്യങ്ങളിലും തുല്യപങ്കാളിത്തം ഉണ്ടാകും. രാവിലെ ആറേകാലോടെയാണ് ആലുവ പൊലീസ് ക്ലബില്‍ നിന്ന് ദിലീപിനെയും വഹിച്ചുളള പൊലീസ് വാഹനവ്യൂഹം പുറപ്പെട്ടത്. നാലു പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ദിലീപ് സഞ്ചരിച്ച പൊലീസ് വാന്‍ ദേശീയപാതയിലൂടെ യാത്ര ചെയ്തത്. രാവിലെ ആറ് മുപ്പത്തിയാറിന് വേങ്ങൂരിലുളള മജിസ്ട്രേറ്റിന്‍റെ വസതിയില്‍ വാഹനവ്യൂഹം എത്തുമ്പോഴേക്കും ജനസഞ്ചയം പരിസരം നിറഞ്ഞിരുന്നു. പൊലീസ് വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ജനപ്രിയനായകനെ വില്ലനെന്ന് വിളിച്ച് ജനക്കൂട്ടം കൂകി. 

അറസ്റ്റിലാകുമ്പോള്‍ ധരിച്ചിരുന്ന വെളള ഉടുപ്പ് മാറ്റി കടുംനീല നിറത്തിലെ ഉടുപ്പും ജീന്‍സും ധരിച്ചാണ് ദിലീപ് മജിസ്ട്രേറ്റിനു മുന്നിലെത്തിയത്. മനസിലെ സമ്മര്‍ദ്ദം മുഖത്ത് നിന്ന് മറയ്ക്കാന്‍ ശ്രമിക്കും വിധമുളള ശരീരഭാഷയാണ് താരത്തില്‍ കണ്ടത്. കെട്ടിച്ചമച്ച കേസാണെന്നും ജാമ്യത്തില്‍ വിടണമെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ മജിസ്ട്രേറ്റിനു മുന്നില്‍ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. ഈ രണ്ടാവശ്യങ്ങളും തളളിയ മജിസ്ട്രേറ്റ് ദിലീപിനെ പതിനാല് ദിവസം റിമാന്‍ഡ് ചെയ്യുന്നതായി അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ പാര്‍പ്പിച്ചിരിക്കുന്ന കാക്കനാട് ജില്ലാ ജയിലിലേക്ക് തന്നെ മാറ്റരുതെന്ന അഭ്യര്‍ഥന ദിലീപ് മജിസ്ട്രേറ്റിനു മുന്നില്‍ വച്ചു. ഇതോടെയാണ് ദിലീപിനെ ആലുവ സബ്്ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. 

കഷ്ടിച്ച് പത്തു മിനിട്ട് നീണ്ട നടപടിക്രമങ്ങള്‍ അവസാനിപ്പിച്ച് പ്രതിയായ നായകനുമായി പൊലീസ് പുറത്തേക്ക്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പതറാതെ മറുപടി പറഞ്ഞ് പൊലീസ് കസ്റ്റഡിയിലും നായകന്‍റെ ഹീറോയിസം. പിന്നെ ആലുവ സബ്ജയിലിലേക്കുളള യാത്ര. ഒടുവില്‍ രാവിലെ 7.34 ന് സ്വന്തം നാട്ടിലെ സബ്ജയിലിലേക്ക് പ്രതിയായി നായകന്‍ കയറി. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന മുദ്രാവാക്യവുമായി താരത്തെ പരിഹസിച്ച് കൂടിയ നാട്ടുകാര്‍ക്കിടയിലൂടെ. ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണനയെന്ന അഭ്യൂഹങ്ങള്‍ ശക്തമായെങ്കിലും പൊലീസ് പക്ഷേ ഇത് പാടെ നിഷേധിച്ചു. കെട്ടിച്ചമച്ച കേസെന്ന ദിലീപിന്‍റെ വാദം അഭിഭാഷകന്‍ മാധ്യമങ്ങള്‍ക്കു മുന്നിലും ആവര്‍ത്തിച്ചു. 

ദിലീപിനു മേൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ 

ഐപിസി 120-ബി - ക്രിമിനല്‍ ഗൂഢാലോചന - യഥാര്‍ഥകുറ്റകൃത്യത്തിന് ലഭിക്കുന്ന പരമാവധിശിക്ഷ തന്നെ ലഭിക്കാം. 

ഐപിസി 342 - അന്യായതടങ്കലില്‍ പാര്‍പ്പിക്കല്‍ - ഒരുവര്‍ഷം വരെ തടവും ആയിരം രൂപവരെ പിഴയും ശിക്ഷ 

ഐപിസി 366 - ബലാല്‍ക്കാരത്തിനുള്ള ഉദ്ദേശത്തോടെ സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍ - പത്തുവര്‍ഷംവരെ തടവ് ശിക്ഷ 

ഐപിസി 376 - ബലാല്‍സംഗം - ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ 

ഐപിസി 411 - മോഷണമുതല്‍ ദുരുദ്ദേശത്തോടെ കൈപ്പറ്റല്‍ - മൂന്നുവര്‍ഷം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ 

ഐപിസി 506 - ഭീഷണിപ്പെടുത്തല്‍ - രണ്ടുവര്‍ഷംവരെ തടവുശിക്ഷ 

ഐപിസി 201 - തെളിവുനശിപ്പിക്കല്‍ - പ്രധാനകുറ്റകൃത്യത്തിന് ലഭിക്കാവുന്ന പരമാവധിശിക്ഷയുടെ നാലിലൊന്ന് കാലയളവ് 

ഐപിസി 212 - കുറ്റവാളിയെ ഒളിവില്‍ പാര്‍പ്പിക്കല്‍ - പ്രധാനകുറ്റകൃത്യത്തിന് ലഭിക്കാവുന്ന പരമാവധിശിക്ഷയുടെ നാലിലൊന്ന് കാലയളവ് 

ഐപിസി 34 - ഒരേ ഉദ്ദേശത്തോടുകൂടി ഒന്നിലധികം പേര്‍ ചേര്‍ന്ന് കുറ്റകൃത്യത്തിലേര്‍പ്പെട്ടാല്‍ എല്ലാവരും അതില്‍ തുല്യമായി ഉത്തരവാദികളും ശിക്ഷാര്‍ഹരും ആയിരിക്കും 

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ 66-ഇ വകുപ്പ് - വ്യക്തിയുടെ സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച് പരസ്യപ്പെടുത്തല്‍ - മൂന്നുവര്‍ഷം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും 

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ 67-എ വകുപ്പ് - ലൈംഗികചേഷ്ടകളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പരസ്യപ്പെടുത്തല്‍ - ആദ്യതവണ അഞ്ചുവര്‍ഷംവരെ തടവും പത്തുലക്ഷംരൂപപിഴയും. രണ്ടാംതവണ ഏഴുവര്‍ഷം വരെ തടവും പത്തുലക്ഷം രൂപ പിഴയും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :