E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളുടെ കണക്കെടുക്കാൻ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്തെ ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളുടെ കണക്കെടുക്കാന്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഒരുങ്ങുന്നു. ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയാല്‍ ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളുടെ വാര്‍ഷിക കണക്കെടുകള്‍ എന്‍സിആര്‍ബി ശേഖരിക്കും. 

വിവരശേഖരണത്തിന് അനുമതിയ്ക്കായി ആഭ്യന്തര മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തിയെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡയറക്ടര്‍ ഇഷ് കുമാര്‍ വ്യക്തമാക്കി. ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളുടെ കൃത്യമായ കണക്കുകള്‍ നിലവില്‍ രാജ്യത്തില്ല. ഗോസംരക്ഷണം, കുട്ടികളെ കടത്തല്‍, മോഷണം തുടങ്ങിയവ ആരോപിച്ച് രാജ്യത്ത് ആള്‍ക്കൂട്ട മര്‍ദ്ദനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കെടുപ്പിനൊരുങ്ങുന്നത്. ആള്‍ക്കൂട്ട മര്‍ദ്ദനവുമായി ബന്ധപ്പെട്ട് രേഖകള്‍ ശേഖരിച്ചിട്ടുണ്ടോ എന്ന് സംസ്ഥാനങ്ങള്‍ക്കു കത്തയച്ച ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഇതു തടയുന്നതിനുള്ള എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ചോദിച്ചു. ഇതോടൊപ്പം സെല്‍ഫിയെടുക്കുന്നതിനിടിയില്‍ അപകടത്തില്‍പ്പെട്ടു മരിക്കുന്ന സംഭവങ്ങളുടെ വിശദാംശങ്ങളും ശേഖരിക്കാന്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഒരുങ്ങുന്നുണ്ട്. 

പശുവിനെ കടത്തിയെന്നാരോപിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ടമര്‍ദ്ദനങ്ങളിലൂടെ നിരവധിയാളുകള്‍ കൊല്ലപ്പെട്ടതും ഫരീദാബാദില്‍ ട്രെയിനില്‍വെച്ചു ജുനൈദ് ഖാന്‍ എന്ന കൗമാരക്കാരനെ കൊലപ്പെടുത്തിയതും രാജ്യത്തു വ്യാപക പ്രതിഷേധമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വിവരശേഖരണത്തിന് തയാറെടുക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :