റേഷന്‍കാര്‍ഡ് കൊടുക്കാത്തതിന്റെ പേരില്‍ റേഷന്‍ കടയുടമയെ തലയ്ക്കടിച്ചു. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്താണ് സംഭവം. മര്‍ദ്ദിച്ചയാളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യപാരികള്‍ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ കടകളടച്ച് സമരം നടത്തി.
കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ റേഷന്‍ കടയുടമ കൂളിമുട്ടം സ്വദേശി രാമദേവനാണ് മര്‍ദ്ദനമേറ്റത്. പെരിഞ്ഞനം സ്വദേശി ഗോപിയാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്ന ദിവസം വരാതെ മറ്റൊരു ദിവസം എത്തിയതാണ് തര്‍ക്കത്തിന് കാരണം. റേഷന്‍ കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്ന് വാങ്ങാന്‍ പറഞ്ഞതോടെ പ്രകോപിതനായ കാര്‍ഡ് ഉടമ തലയ്ക്കടിച്ചെന്നാണ് രാമദേവന്റെ പരാതി.
മര്‍ദ്ദിച്ചയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ കടകളടച്ച് പൊതുയോഗം നടത്തി. ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വീണ്ടും കടയടച്ച് സമരം ചെയ്യുമെന്നാണ് മുന്നറിയിപ്പ്.