രാജസ്ഥാനിലെ കരോളിയില്‍ മലയാളിയായ നഴ്സിങ് കോളജ് അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പൊലീസ് അന്വേഷ·ണം ഇഴയുന്നു. സംഭവം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴും കേസില്‍ യാഥൊരു പുരോഗതിയുമില്ലെന്നാണ് വീട്ടുകാരുടെ ആക്ഷേപം. തിരുവല്ല കുറ്റപ്പുഴ സ്വദേശിയായ ശ്യാമയെ സുഹൃത്തിന്റെ വീട്ടിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
തിരുവല്ല കുറ്റപ്പുഴ സ്വദേശി 25കാരിയായ ശ്യാമയെ ഈമാസം 12നാണ് സഹപാഠിയായിരുന്ന യുവാവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയ്പൂരില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള കരോളി എന്ന സ്ഥലത്താണ് സംഭവം. അന്നേദിവസം വൈകിട്ട് വീട്ടിലെത്തിയ ശ്യാമ ആത്മഹത്യ ചെയ്യുകയായിരുന്നാണ് വിഷ്ണുവും അമ്മയും പൊലീസിനെ അറിയിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. രാത്രി 9 മണിയോടെ ശ്യാമ മരിച്ചതായി കരോളി പൊലീസ് തിരുവല്ലയിലുള്ള വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ സ്ഥലതെത്തി പൊലീസിനെ സമീപിച്ചെങ്കിലും രാജസ്ഥാന് പൊലീസിന്റെ ഭാഗത്തുനിന്ന് അനുകൂലമായ സഹകരണം ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് BSC നഴ്സിംഗ് പഠനകാലത്താണ് വിഷ്ണു ഗുരുജറുമായി ശ്യാമ അടുപ്പത്തിലായത്. കഴിഞ്ഞ ഡിംസബറില്‍ ജോലിക്കായി ജയ്പൂരിലേയ്ക്ക് പോയ ശ്യാമ, അതിന് ശേഷം നാട്ടിലേക്ക് തിരികെ വന്നിട്ടില്ല. എന്നാല്‍ മരിക്കുന്നതിന്റെ തലേന്ന് രാത്രി അമ്മയുടെ സഹോദരിയെ ഫോണില്‍ വിളിച്ച ശ്യാമ രണ്ട് ദിവസത്തിനകം നാട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. അതുകൊണ്ട് തന്നെ ശ്യാമ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും വീട്ടുകാര്‍ സംശയിക്കുന്നു.