E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഹരിയാനക്കാരന്‍ ജുനൈദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹരിയാനയില്‍ ബീഫ് കഴിക്കുന്നവരാണെന്ന് ആരോപിച്ച് പതിനാറുകാരന്‍ ജുനൈദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി അറസ്റ്റിലായി. പ്രതിയെ മഹാരാഷ്ട്രയില്‍ നിന്നാണ് ഫരീദാബാദ് പൊലീസ് പിടികൂടിയത്. അതേസമയം, ഡല്‍ഹിയില്‍ കന്നുകാലികളെ കശാപ്പുശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന ട്രക്കുകള്‍ തടഞ്ഞ് യുവാക്കളെ മര്‍ദിച്ചു. ജുനൈദിനെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരന്മാരെ തല്ലിചതയ്ക്കുകയും ചെയ്ത സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. 

പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ ധൂലെയില്‍ നിന്ന് മുഖ്യപ്രതിയെ പിടികൂടുകയായിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജുനൈദിനെ കുത്തിക്കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസം ഇരുപത്തിരണ്ടിനാണ് മധുര ഗാസിയാബാദ് ട്രെയിനില്‍ ജുനൈദും സഹോദരന്മാരും ക്രൂരമര്‍ദനത്തിനിരയായത്. ബീഫ് കഴിക്കുന്നവരാണെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്‍റെ ആക്രമണം. 

സംഭവത്തില്‍ രാജ്യത്താകമാനം പ്രതിഷേധമുയര്‍ന്നതോടെ പ്രത്യേകസംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം, ഡല്‍ഹിയില്‍ കന്നുകാലികളെ കശാപ്പുശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന ട്രക്കുകള്‍ തടഞ്ഞ് യുവാക്കളെ മര്‍ദിച്ചു. നഗരാതിര്‍ത്തിയിലെ ബാബാ ഹരിദാസ് നഗറിലാണ് ഒരു സംഘം ആളുകള്‍ ആക്രമണമഴിച്ചു വിട്ടത്. മര്‍ദനമേറ്റ ആറുപേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :