പോത്തന് വാവ എന്ന പേരില്‍ കുപ്രസിദ്ധനായ ക്ഷേത്ര മോഷ്ടാവ് തൃശൂരില്‍ അറസ്റ്റില്‍. കവര്‍ച്ചാക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മുപ്പതു ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളാണ് കുത്തിതുറന്നത്. ബിരിയാണി പ്രിയനായതിനാല് കിട്ടിയ പണവുമായി കോഴിക്കോട്ടേയ്ക്കു വണ്ടിക്കയറുകയാണ് പതിവ്.
മലപ്പുറം കാലടി സ്വദേശിയായ സജീഷാണ് പോത്തന്‍വാവ എന്ന ഇരട്ടപ്പേരില്‍ പൊലീസുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ക്ഷേത്രമോഷണമാണ് തൊഴില്‍. വഴിയോരത്തെ ഏതെങ്കിലും ബൈക്ക് മോഷ്ടിക്കും. ഇതില്‍ ചുറ്റിക്കറങ്ങി ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ കുത്തിതുറക്കും. വിവിധ കേസുകളില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത് ഒരു മാസം മുമ്പാണ്. ഇതിനിടെ, തൃശൂര്‍.മലപ്പുറം ജില്ലകളിലായി കവര്‍ച്ച നടത്തിയത് മുപ്പതോളം ക്ഷേത്രങ്ങളിലും. തൃശൂര്‍ കുന്നംകുളത്ത് ക്ഷേത്രത്തില്‍ കവര്‍ച്ചയ്ക്കെത്തിയപ്പോള്‍ ശ്രീകോവിലില്‍ കിടന്നുറങ്ങിപ്പോയപ്പോഴാണ് ആദ്യം പിടിയിലാകുന്നത്. ഭണ്ഡാരം കുത്തിതുറന്ന് കിട്ടുന്ന പണം പ്രധാനമായും ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചു തീര്‍ക്കും.
മോഷ്ടിച്ച രണ്ടു ബൈക്കുകള്‍ പിടിച്ചെടുത്തു. മോഷണം നടന്ന ഭണ്ഡാരങ്ങളുട സമീപത്തുനിന്ന് കിട്ടിയ വിരലടയാളം പിന്തുടര്ന്നാണ് ഷാഡോ പൊലീസ് കുടുക്കിയത്.