വണ്ടിപ്പെരിയാറില്‍ നായാട്ടിനിടെ മധ്യവയസ്കന് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. കുമളി അട്ടപ്പളം സ്വദേശി ബെന്നിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേഴമാനെന്ന് തെറ്റിധരിച്ച് വെടിവെച്ചതാണെന്നാണ് ബെന്നിയുടെ മൊഴി. കേസിലെ ഒന്നാം പ്രതിയായ തോട്ടംഉടമ മത്തച്ചന് ഒളിവിലാണ്.
കാരക്കാട്ടില്‍ മത്തച്ചന്റെ ഏലതോട്ടത്തിലാണ് രാജമുടി സ്വദേശി ഷാജിയുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അബദ്ധത്തില്‍ വെടിവെച്ചുവെന്നാണ് ബെന്നിയുടെ മൊഴി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. സംഭവ ദിവസം പകല്‍ സമയത്ത് തോട്ടം ഉടമ് മാത്തച്ചനും ഷാജിയും നായാട്ടിനായി എസ്റ്റേറ്റില്‍ കറങ്ങിയെങ്കിലും മൃഗങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വൈകുന്നേരം നായാട്ട് തുടരാമെന്ന് തീരുമാനിച്ചു. വൈകിട്ട് അട്ടപ്പളം സ്വദേശി ബെന്നിയും സംഘത്തോടൊപ്പം ചേര്‍ന്നു. നായാട്ട് സംഘത്തിലുണ്ടാിരുന്ന മത്തച്ചനും ഭാര്യയും മടങ്ങിയതിന് ശേഷം ബെന്നിയും ഷാജിയും വേട്ട തുടര്‍ന്നു. ഇരുവരും മൃഗങ്ങളെ തേടി രണ്ട് വഴികളിലൂടെ തിരിഞ്ഞു.കുറുക്കുവഴിയിലൂടെയാണ് ഷാജി സഞ്ചരിച്ചത്. ഇതിനിടയില്‍ നാല്‍പ്പത് അടി അകലെ നിന്നും കാലടി ശബ്ദം കേട്ടു.
ഷാജി ധരിച്ചിരുന്ന കോട്ടിന്റെ തിളക്കം കണ്ട് തെറ്റിദ്ധരിക്കുകയും കേഴമാന് എന്ന് കരുതി ബെന്നി നിറയൊഴിച്ചു. അടുത്തെത്തി നോക്കിയപ്പോഴാണ് ഷാജിക്ക്ാണ് വെടിയേറ്റതെന്ന് മനസിലായത്. തോട്ടമുടമയെ വിവരം അറിയിച്ച ശേഷം ബെന്നി രക്ഷപ്പെട്ടു. ഇതിനിടെയാണ് രക്തം പുരണ്ട തോര്‍ത്ത് വഴിയില്‍ ഉപേക്ഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ തോട്ടംഉടമ മത്തച്ചന് ഒളിവിലാണ്. അറുപത്തി്തി അഞ്ച് ചീളുകളാണ് ഷാജിയുടെ ശരീരത്തില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. വന്യമൃഗ വേട്ട, കൊലപാതകം, കള്ള തോക്ക് കൈവശം വയ്ക്കല്‍ എന്നി വകുപ്പുകള്‍ കൂടി പൊലീസ് ചുമത്തിയിട്ടുണ്ട്.