ജാര്‍ഖണ്ഡില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊന്നകേസിലെ പ്രതിയെ മര്‍ദിച്ചവശനാക്കി സ്ത്രീകളുടെ പകരംവീട്ടല്‍. മുപ്പതുകാരനായ മിഥുന് ഹന്സാദയെ സംഘം ചേര്‍ന്ന് കൈകാര്യം ചെയ്തശേഷമാണ് പ്രദേശവാസികളായ വനിതകള്‍ പൊലീസിനു വിട്ടുനല്‍കിയത്. കഴിഞ്ഞ ദിവസമാണ് എട്ടുവയസുകാരിയെ മാനഭംഗത്തിന് ശേഷം പ്രതി കൊലപ്പെടുത്തിയത്.
ജാര്‍ഖണ്ഡിലെ ധുംകയില്‍ കഴിഞ്ഞ ദിവസമാണ് നദിക്കരയില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നാണ് വനത്തിനുള്ളില്‍ നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തുന്നതിന് മുന്‍പ് പ്രതിക്കുള്ള ശിക്ഷയും അവര്‍ തന്നെ വിധിച്ചു.
നാട്ടിലെ സ്ത്രീകളെ കൂടാതെ കുട്ടികളും പ്രതിക്കെതിരെ ആക്രോശിച്ചു. ഒടുവില്‍ പൊലീസെത്തിയതോടെയാണ് മര്‍ദനം അവസാനിപ്പിച്ചത്. മിഥുന് ഹന്സാദയെ അറസ്റ്റ് ചെയ്ത പൊലീസ്, പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കാനുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് അറിയിച്ചു.