വിലകൂടിയ കാറുകളിൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന കള്ളന് അഞ്ചലില്‍ അറസ്റ്റിലായി. കാറുകള്‍ വാടകയ്ക്കെടുത്താണ് ഇയാൾ മോഷണത്തിനിറങ്ങിയിരുന്നത്.
കുമ്മിൾ സ്വദേശിയായ വിഷ്ണുവാണ് അറസ്റ്റിലായത്. കൊല്ലം ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്റെ നേതൃത്വത്തിലുളള മോഷണ വിരുദ്ധ സ്ക്വാഡിന്റെ സഹായത്താൽ അഞ്ചൽ പോലീസാണ് കള്വനെ പിടികൂടിയത്. കാറുകൾ വാടകയ്ക്ക് എടുത്ത് പകൽ സമയം കറങ്ങിനടന്ന് സ്ഥലം നോക്കിയശേഷം രാത്രി മോഷണം നടത്തുകയാണ് പതിവ്. റബ്ബർ മോഷണക്കേസിൽ ജയിലിൽ കിടന്നിട്ടുളള പ്രതി മോഷണ പദ്ധതി തയ്യാറാക്കി ആയുധങ്ങളുമായി എത്തിയാണ് മോഷണം നടത്തുന്നത്. ചേറ്റുകുഴി സെൻജോർജ്ജ് പളളിവക റബ്ബർഷീറ്റ് പുരയിലെ മോഷണ ശ്രമത്തിനിടെ പ്രദേശവാസികൾ വളഞ്ഞപ്പോൾ വാടകയ്ക്ക് എടുത്ത വ്യാജ രജിസ്ട്രേഷൻ നമ്പർ പതിച്ച ഹോണ്ട അമേസ് കാർ ഉപേക്ഷിച്ച് പ്രതി രക്ഷപെട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് പിന്നീട് പ്രതിയെ പിടികൂടിയത്.