ചങ്ങനാശേരിയില്‍ ഉറങ്ങിക്കിടന്ന ദളിത് യുവതിയെ വീട്ടില്‍കയറി പീഡിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. കേസുമായി ബന്ധപ്പെട്ട് മോര്‍കുളങ്ങര തൈപ്പറമ്പില്‍ വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചങ്ങനാശേരി സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് പീഡനത്തിന് ഇരയായത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാതന്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തി അന്വേഷണത്തില്‍ മോര്‍കുളങ്ങര തൈപ്പറമ്പില്‍ വിനീഷാണ് പ്രതിയെന്ന് വ്യക്തമായി. രക്ഷപെടാന്‍ ശ്രമിച്ച വിനീഷിനെ വൈകീട്ടോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിനീഷിനെതിരെ മുന്‍പ് കാപ്പ ചുമത്തിയിട്ടുണ്ട്. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം, പീഡനം, ഭവനഭേദനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.