പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ മദ്യപിച്ച് മാനഭംഗം ചെയ്ത മധ്യവയസ്കന് മരണം വരെ കഠിന തടവ്. ഡിണ്ടിഗല്‍ വനിതാ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയുടേത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് കോടതി വിലയിരുത്തി. ഡിണ്ടിഗല്‍, പെരുമാലിമല സ്വദേശിയായ ചിന്നസാമിയാണ് കഠിന തടവിന് ശിക്ഷിയ്ക്കപ്പെട്ടത്. 14 കാരിയായ സ്വന്തം മകളെ ക്രൂരമായി മാനഭംഗം ചെയ്ത കേസിലാണ് ഡിണ്ടിഗല്‍ വനിതാ കോടതി മാതൃകാപരമായി ശിക്ഷിച്ചത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. സ്ഥിരമായി മദ്യപിയ്ക്കുന്ന ചിന്നസാമി 2014 ഫെബ്രുവരി മുതല്‍ ഒരു വര്‍ഷം സ്വന്തം മകളെ പീഡിപ്പിച്ചു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
തുടര്‍ന്ന് കുട്ടിയുടെ അമ്മ ദുര്‍ഗാ ദേവി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഉടന്‍ ചിന്നസാമിയെ അറസ്റ്റ് ചെയ്തു. മുന്നു വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതിയ്ക്ക് മരണം വരെ കഠിന തടവ് ശിക്ഷ വിധിച്ചത്. പ്രതിയുടെ ക്രൂരത സമാനതകളില്ലാത്തതാണെന്നും കോടതി വിലയിരുത്തി.