പൊലീസ് ചൗക്കിക്ക് സമീപത്തെ ഗണേഷ് ജ്വല്ലറിയിൽ പകൽ മോഷണം. ഭിക്ഷാടനത്തിന് എത്തിയ ഏഴു യുവതികളും രണ്ടുകുട്ടികളുമാണു മോഷണം നടത്തിയതെന്നും ആറു ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായും അധികൃതർ പൊലീസിൽ പരാതി നൽകി. രാവിലെ 11നു സംഘംചേർന്നു ഭിക്ഷ ചോദിച്ച് എത്തിയ യുവതികൾ ഉടമയുടെ ശ്രദ്ധതിരിച്ചു മേശക്കരികിൽ വച്ചിരുന്ന ബാഗിൽനിന്ന് ആഭരണങ്ങൾ കൈക്കലാക്കി നയ്ഗാവ് റെയിൽവെ സ്റ്റേഷൻ വഴി കടന്നതായി മാണിക്ക്പൂർ പൊലീസ് പറഞ്ഞു. ജ്വല്ലറിയിലെയും റെയിൽവേ സ്റ്റേഷനിലെയും സിസിടിവികളിൽ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം വ്യാപകമാക്കി.
Advertisement