കോഴിക്കോട് താമരശേരി കട്ടിപ്പാറയിൽ ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ. കട്ടിപ്പാറ സ്വദേശി സാമിക്കുട്ടിയെയാണ് പോസ്കോ ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ ബുധനാഴ്ച അർധരാത്രി വിദ്യാർഥിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി സാമിക്കുട്ടി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടുകാർ ഉണർന്ന് ബഹളംവച്ചതോടെ പ്രതി രക്ഷപ്പെട്ടു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. പിന്നീട് ചൈൽഡ് ലൈനിലും താമരശേരി പൊലീസിലും പരാതി നൽകി. ഇതിനു മുമ്പും പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഭീതികാരണമാണ് പുറത്തുപറയാതിരുന്നതെന്നും വിദ്യാർഥിനി ചൈൽഡ് ലൈന്‍ മൊഴി നൽകിയിട്ടുണ്ട്. കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.