E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:32 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വീട്ടമ്മയെയും മകളെയും കാണാതായ സംഭവത്തില്‍‌ നിര്‍ണായക വഴിത്തിരിവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് നിന്ന് വീട്ടമ്മയെയും മകളെയും കാണാതായ സംഭവത്തില്‍‌ നിര്‍ണായക വഴിത്തിരിവ്. ദീപ്തിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച പൊലീസിന് യുവാവിനെക്കുറിച്ച് തുമ്പുലഭിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അജിത്താണ് വീട്ടമ്മയുടെയും മകളുടെയും തിരോധാനത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും സംശയമുണ്ട്. 

കോഴിക്കോട് കുണ്ടൂപറമ്പ് നിന്ന് കാണാതായ ദീപ്തിയുടെ ബാങ്ക് അക്കൗണ്ട് വിശദമായി പരിശോധിച്ചതാണ് പൊലീസിന്റെ അന്വേഷണത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അജിത്, സുഹൃത്തിന്റെ അക്കൗണ്ടിലേയ്ക്ക് പണം അയച്ചത് ദീപ്തിയുടെ അക്കൗണ്ടില്‍ നിന്നാണ്. ഇതാണ് അന്വേഷണം അജിത്തിലേയ്ക്ക് എത്താന്‍ കാരണം. സെക്യൂരിറ്റി ജീവനക്കാരനായ അജിത് വര്‍ഷങ്ങളായി എറണാകുളം ചിറ്റൂര്‍ റോഡിലാണ് താമസം. ഇയാളുടെ ഭാര്യ നാലുമാസം ഗര്‍ഭിണിയാണ്. തൃശൂരില്‍ സെക്യൂരിറ്റി ജോലിക്കാരനായി ജോലി ചെയ്യുമ്പോഴാണ് പ്രണയിച്ച് വിവാഹം കഴിക്കുന്നത്. നാലു ദിവസമായി അജിത്തിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ കൊച്ചി ചേരാനെല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതും കേസ് അന്വേഷണത്തിന് തുമ്പുണ്ടാക്കി. 

ഫെയ്സ്ബുക്ക് വഴിയാണ് അജിത് ദീപ്തയുമായി പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് ആറുവയസുകാരിയായ മകളെയും കൂട്ടി ദീപ്ത് വീട്ടില്‍ നിന്ന് പോകുകയായിരുന്നു. പല സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അമ്മയുടെ ക്യാന്‍സര്‍ ചികിത്സയ്ക്കെന്ന പേരില്‍ ഇയാള്‍ പല സ്ത്രീകളില്‍ നിന്ന് പണം വാങ്ങിയതായും പൊലീസ് പറയുന്നു. അതിനെക്കുറിച്ചും പൊലീസ് കാര്യമായി അന്വേ·ഷിക്കുന്നുണ്ട്. എന്നാല്‍ അജിത് എവിടെയാണെന്നത് സംബന്ധിച്ച് യാഥൊരു സൂചനയും ലഭിക്കാത്തത് പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. വീട്ടമ്മയെയും മകളെയുമായി അജിത് കേരളം വിട്ടിരിക്കാമെന്നാണ് നിഗമനം. ചേവായൂര്‍ സി.ഐ കെ.കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :