സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ പിടികൂടിയ കൊച്ചി പൊലീസിന് വനിതാകമ്മിഷന്റെ അഭിനന്ദനം. വനിതാകമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് എസ്ഐയെയും അന്വേഷണ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചത്.
കൊച്ചിയില്‍ താമസമാക്കിയ ഉത്തരേന്ത്യന്‍ കുടുംബത്തിലെ അംഗമായ ഇരുപതുകാരിയെ ബോളിവുഡ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് രാജസ്ഥാന് സ്വദേശിയായ യുവാവ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ഹരിയാനയിലെ ഗുഡ്ഗാവില്‍ കുട്ടിയുണ്ടെന്ന് കണ്ടെത്തിയ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്ഐ വിബിന്‍ദാസും സംഘവും വിമാനമാര്‍ഗം അവിടെയെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. പൊലീസിന്റെ അവസരോചിതമായ ഇടപെടലില്‍ അഭിനന്ദനം അറിയിക്കാനാണ് വനിത കമ്മിഷന് അധ്യക്ഷ സ്റ്റേഷനില്‍ നേരിട്ടെത്തിയത്.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും വനിതാ കമ്മിഷന് അധ്യക്ഷ സന്ദര്‍ശിച്ചു. പെണ്‍കുട്ടിക്കും കുടുംബത്തിനും നിയമപരവും ധാര്‍മികവുമായ എല്ലാ പിന്തുണയും നല്‍കുമെന്നും വനിത കമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന് അറിയിച്ചു.