E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

സ്ത്രീകള്‍ ജോലി ചെയ്യുന്ന കടകള്‍ ലക്ഷ്യമിട്ട് പണം തട്ടുന്ന വിരുതനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന കടകള്‍ ലക്ഷ്യമിട്ട് പണം തട്ടുന്ന വിരുതനുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉടമ കടയിലില്ലാത്ത സമയം സ്ഥാപനത്തിലെ സ്ത്രീകളില്‍ നിന്ന് പണം തട്ടുന്ന യുവാവിന്‍റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പല സ്ഥലങ്ങളില്‍ നിന്നായി ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി സംശയമുണ്ട്. 

സ്ത്രീകള്‍ മാത്രം ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് എത്തുന്ന കള്ളന്‍ ഉടമ കടയിലില്ലെന്ന് ഉറപ്പാക്കും. പിന്നെ പണം നല്‍കാന്‍ ഉടമ പറഞ്ഞിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയാണ് പതിവ്. പിണറായിയിലെ ഒട്ടേറെ കടകളിലും കൂത്തുപറമ്പിനടുത്ത് പാച്ചപ്പൊയ്ക പാനുണ്ട റോഡിലെ കടയിലുമാണ് വിരുതന്‍ ഏറ്റവും ഒടുവില്‍ തട്ടിപ്പുനടത്തി പണം കൈക്കലാക്കിയത്. കടയുടമയുടെ പരിചയക്കാരന്‍ എന്ന വ്യാജേന എത്തി ഉടമയോടെന്ന പോലെ ജീവനക്കാരുടെ മുന്നില്‍ നിന്ന് ഫോണില്‍ സംസാരിക്കും. ഇതോടെ ഉടമയോട് ചോദിക്കാതെ തന്നെ സ്ത്രീ ജീവനക്കാര്‍ പണം നല്‍കും. കടകളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളില്‍ നിന്ന് കള്ളന്‍റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കടയുടമ കടയിലെത്തുമ്പോഴാണ് പലപ്പോഴും കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. കബളിപ്പിക്കപ്പെട്ട വിവരം പലരും പൊലീസിനെ അറിയിക്കാറില്ലെന്നും പൊലീസ് പറഞ്ഞു. പാച്ചപ്പൊയ്ക പാനുണ്ട റോഡിലെ വാഹന ഇന്‍ഷുറന്‍സ് ഒാഫീസില്‍ നിന്ന് മൂവായിരം രൂപയാണ് കൈക്കലാക്കിയത്. സമാനമായ രീതിയില്‍ ഇയാള്‍ പിണറായിയിലെ ലോട്ടറി സ്റ്റാളില്‍ നിന്ന് ആയിരത്തി അഞ്ഞൂറുരൂപയും മറ്റൊരു പലചരക്കുകടയില്‍ നിന്ന് ആയിരത്തിനാനൂറ് രൂപയും തട്ടി.നാല്‍പ്പത്തിഅഞ്ച് വയസു പ്രായമുള്ള ബൈക്കിലെത്തുന്ന ആളാണ് എല്ലായിടത്തും തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ ധര്‍മടം , കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്ത് അന്വേഷണം തുടരുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :