E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വസ്ത്ര വ്യാപാരിയെ കടയിൽ കയറി വെട്ടിയ കേസ് : രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എറണാകുളം ഇടക്കൊച്ചിയില്‍ വസ്ത്രവ്യാപാരിയെ വെട്ടിപ്പരുക്കേല്‍പിച്ച ‌കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ക്വട്ടേഷന്‍ സംഘത്തലവന്‍ നിക്സന്‍ ഒളിവില്‍ക്കഴിയുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. 

ഫോര്‍ട്ട് കൊച്ചി വെളി സ്വദേശി ഫ്ളോറി സേവ്യര്‍ , മട്ടാഞ്ചേരി സ്വദേശി മൊഹ്സിന്‍ എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ സംഘത്തലവനായ ടിന്റു എന്ന നിക്സന്റെ അമ്മയാണ് അറസ്റ്റിലായ ഫ്ളോറി സേവ്യര്‍. ക്വട്ടേഷന്‍ സംഘത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്തുകൊടുത്തിരുന്നത് അറുപത്തിയൊന്നുകാരിയായ ഫ്ളോറിയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതികള്‍ കുറ്റകൃത്യത്തിനു മുന്‍പും ശേഷവും താമസിച്ചത് ഫ്ളോറിയുടെ വീട്ടിലായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പൊലീസ് അന്വേഷിച്ചെത്തിയ സമയത്ത് രക്ഷപ്പെടാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതും ഫ്ളോറിയാണെന്ന് അന്വേഷണ സംഘം പറയുന്നു. സിഗരറ്റ് കള്ളക്കടത്തുകാരനായ തലശേരി സ്വദേശി മുഹ്സിന്‍ എന്നയാളാണ് നിക്സന് ക്വട്ടേഷന്‍ നല്‍കിയത്. 20 ലക്ഷം രൂപയായിരുന്നു ക്വട്ടേഷന്‍ തുകയെന്ന് അറസ്റ്റിലായവര്‍ പൊലീസിനോട് വെളിപ്പെടുത്തി. മുഹ്സിന്റെ കോടികളുടെ സിഗരറ്റ് കള്ളക്കടത്തിനെക്കുറിച്ച് വസ്ത്രവ്യാപാരിയായ ബാലസുബ്രഹ്മണ്യം റവന്യൂ ഇന്റലിജന്‍സിന് വിവരം നല്‍കിയെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ക്വട്ടേഷന്‍. കൃത്യത്തിന് ഗൂഢാലോചന നടത്തിയവരെക്കുറിച്ചും പ്രതികളെ ഒഴിവില്‍ കഴിയാന്‍ സഹായിച്ചവരെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പ്രതി നിക്സണ്‍ ഒഴിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ നിക്സനെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബാലസുബ്രഹ്മണ്യത്തിനെതിരായ ആക്രമണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :