ഡല്‍ഹിയില്‍ യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു. വിവാഹവാഗ്ദാനം നല്കിയ ശേഷം കാമുകന് കബളിപ്പിക്കാന്‍ ശ്രമിച്ചതിനാലാണ് കൃത്യം നടത്തിയതെന്ന് യുവതി പൊലീസിന് മൊഴി നല്കി. യുവാവിനെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി. രാജ്യതലസ്ഥാനത്തെ മംഗോള്‍പുരിയിലാണ് സംഭവം. തെരുവുകച്ചവടം ചെയ്യുന്ന രവിയും ഇരുപത്തിരണ്ടുകാരിയായ യുവതിയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ യുവതി, ഉടന്‍ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍,മാതാപിതാക്കള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ കാമുകന് ശ്രമിച്ചതോടെ യുവതി പ്രകോപിതയായി.
കാമുകനെ തന്ത്രപൂര്‍വം കുളിമുറിയില്‍ എത്തിച്ച ശേഷം കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ഈസമയം വീട്ടിനുളളില്‍ യുവതിയുടെ സഹോദരനും ബന്ധുക്കളും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാമുകനെ പാഠം പഠിപ്പിക്കാനാണ് യുവതി ക്രൂരകൃത്യം നടത്തിയതെന്ന് ബന്ധുക്കള്‍ മൊഴിനല്‍കി. കൃത്യത്തിന് ശേഷം യുവതി രക്ഷപ്പെട്ടു. കുളിമുറിയില്‍ നിന്നും ഇറങ്ങിയോടിയ യുവാവിനെ സമീപവാസികളം പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അബോധാവസ്ഥയിലായ യുവാവിനെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി. യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമെ ദുരൂഹത മാറ്റാന്‍ കഴിയുകയുളളുവെന്നാണ് പൊലീസ് നിലപാട്. സംഭവത്തില്‍ ആയുധമുപയോഗിച്ച് മാരകമായി മുറിവേല്‍പ്പിച്ചുവെന്ന കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും ഡല്‍ഹി പൊലീസ് അറിയിച്ചു.