ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിൽ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ബദിയടുക്ക പൊലീസാണ് 20 പേര്‍ക്കെതിരെ കേസെടുത്തത്. പാക്കിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്ന് കാണിച്ച് ബിജെപിയാണ് പരാതി നല്‍കിയത്.
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താന് ഇന്ത്യയെ പരാജയപ്പെടുത്തിയതില്‍ ആഹ്ലാദംപ്രകടനം നടത്തുകയും പടക്കംപൊട്ടിക്കുകയും ചെയ്തു വെന്നാണ് പരാതി. ബിജെപി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്. മത്സരത്തിന് ശേഷം യുവാക്കള്‍'പാക്കിസ്ഥാന് സിന്ദാബാദ്, ഇന്ത്യ മൂര്‍ദാബാദ്' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും പടക്കം പൊട്ടിച്ചെന്നുമാണ് പരാതി.
ചക്കുള സ്വദേശികളായ മഷൂദ്, റസാഖ്,സിറാജ് എന്നിവരുൾപടെ കണ്ടാലറിയുന്ന 15 പേർക്കെതിരെയാണ് കേസ്. അന്യായമായ സംഘം ചേരല്‍, ജനങ്ങളെ ഭയപ്പെടുത്തും വിധം പടക്കം പൊട്ടിക്കല്‍ എന്നീവകുപ്പുകൾ പ്രകാരമാണ് കേസ്.