വിവാഹത്തട്ടിപ്പ് കേസിലെ പ്രതി ശാലിനി വാര്‍ത്തകളില്‍ നിറഞ്ഞത് ചിങ്ങവനത്തെ ഓട്ടോഡ്രൈവറെ വിവാഹം കഴിച്ച് സ്വര്‍ണവുമായി മുങ്ങിയപ്പോഴായിരുന്നു. ചെങ്ങന്നൂരില്‍ രണ്ട് പേരെ വഞ്ചിച്ചു. ഇതിനിടെ മുക്കുപണ്ടം പണയം വക്കാന്‍ ശ്രമിച്ച കേസില്‍ തൃശൂര്‍ പൊലീസിന്റെയും പിടിയിലായി
ശാലിനിയുടെ അറസ്റ്റിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. പന്തളത്തെ വിവാഹപ്പന്തലിൽ നിന്നാണ് കഴിഞ്ഞ ദിവസം ശാലിനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മുഖം കേരളം മറന്നിട്ടുണ്ടാകില്ല. ഒരുഡസനിലധികം വിവാഹതട്ടിപ്പ് കേസിൽ പ്രതിയായ ശാലിനി. സമാന തട്ടിപ്പിന് പന്തളത്ത് നിന്ന് കഴിഞ്ഞ ദിവസം ശാലിനിയെ പൊലീസ് അറസ്റ്റ് ചെയ്തു.പത്രത്തിലെ വിവാഹപരസ്യത്തിലൂടെ പരിചയപ്പെട്ട യുവാവിയിരുന്നു ഇത്തവണത്തെ ഇര. ബന്ധുക്കൾ ആരുമില്ലെന്നാണ് യുവാവിനോട് ശാലിനി പറഞ്ഞിരുന്നത്.
വിവാഹത്തിനെത്തിയ ഒരാൾ ശാലിനിയെ തിരിച്ചറിഞ്ഞു. ഇത് മനസിലാക്കിയ ശാലിനി കതിർ മണ്ഡപത്തിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചു. പക്ഷേ നാട്ടുകാർ തടഞ്ഞു. ശാലിനിയിപ്പോൾ റിമാൻഡിലാണ്. കേരളമാകെ ശാലിനി വിവാഹതട്ടപ്പിന് ശ്രമിച്ചിരുന്നു.