വിവാഹാഭ്യർത്ഥന നിരസിച്ചതിന് കന്നഡ നടൻ ആത്മഹത്യക്കു ശ്രമിച്ചു. ഹുച്ച വെങ്കട്ടാണ് ഫാം ഹൗസിൽ ആത്മഹത്യാശ്രമം നടത്തിയത്. അപകടനിലതരണം ചെയ്ത നടൻ ചികിത്സയിലാണ്. കന്നട നടനും സംവിധായകനും നിര്‍മാതാവുമായ ഹുച്ച വെങ്കട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഒരു കന്നഡ ചാനലിലെ റിയാലിറ്റി ഷോയിൽ വെങ്കട്ടിന്റെ പങ്കാളിയായിരുന്ന പെൺകുട്ടിയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. എന്നാല്‍ പെൺകുട്ടി അത് നിരസിച്ചു. ആ വിഷമത്തില്‍ വെങ്കട്ട് ഫിനോയില്‍ കുടിക്കുകയായിരുന്നു.
താന്‍ മരിക്കുകയാണെന്നറിയിച്ച് വെങ്കട്ട് പെൺകുട്ടിക്ക് എസ്എംഎസും അയച്ചിരുന്നു. കന്നഡ സിനിമയിലെ വിവാദങ്ങളുടെ നായകനാണ് ഹുച്ച വെങ്കട്ട്. പ്രശസ്ത സിനിമാ താരവും കോൺഗ്രസ് നേതാവുമായ രമ്യയെ താന്‍ വിവാഹം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കള്‍ അവകാശപ്പെടുകയും രമ്യ വെങ്കട്ടിനെതിരെ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.