E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മുസ്‌ലിം പള്ളിക്കുള്ളില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്ന രീതിയില്‍ ചുമരെഴുത്ത് നടത്തിയ പ്രതി അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊടുങ്ങല്ലൂരില്‍ മുസ്‌ലിം പള്ളിക്കുള്ളില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്ന രീതിയില്‍ ചുമരെഴുത്ത് നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മുംസ്ലീം മതം സ്വീകരിച്ച കൊയിലാണ്ടി സ്വദേശി രാജഗോപാലന്‍ എന്ന മുഹമ്മദിനെയാണ് പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടിയത്. ഇരുമതങ്ങള്‍ക്കുമിടെയില്‍ കലഹമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. 

ഈ മാസം 9നായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുങ്ങല്ലൂര്‍ കിഴക്കേ നടയിലുള്ള സലഫി പള്ളിയുടെ മിഹ്റാബിലാണ് ജയ്‌ ശ്രീറാം എന്ന് പച്ചിലകൊണ്ടുള്ള ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ചയായതിനാല്‍ സലഫി പള്ളിയില്‍ ഉണ്ടായിരുന്നവര്‍ സമീപത്തെ പള്ളിയില്‍ ജുമുഅ നമസ്ക്കാരത്തിന് പോയ സമയത്താണ് സംഭവം നടന്നത്. പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മസ്ജിദിനടുത്ത് ഒരു ഷോപ്പില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ പതിഞ്ഞ ചിത്രങ്ങളാണ്‌ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. കൊയിലാണ്ടി സ്വദേശിയാണെങ്കിലും ഇപ്പോള്‍ എടവിലങ്ങില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാള്‍. 2001ല്‍ മതം മാറി മുഹമ്മദ് എന്ന പേര് സ്വീകരിക്കുകയും, കൊടുങ്ങല്ലൂരില്‍ നിന്ന് ഒരു മുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്ത് വിവിധ മുസ്‌ലിം സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വരികയായിരുന്നു പ്രതി. ജനിച്ചുവളര്‍ന്ന ഹിന്ദു മതത്തില്‍ നിന്നും പ്രതീക്ഷിച്ച പോലെ സഹായങ്ങളൊന്നും കിട്ടാത്തതിനാലും, മുസ്‌ലിം മതത്തിലേക്ക് മാറിയിട്ടും നല്ല ജോലി ലഭിക്കാത്തതിലും ഉണ്ടായ വൈരാഗ്യമാണ് ‌പ്രാര്‍ത്ഥനാലയത്തില്‍ കയറി ഇത്തരത്തില്‍ എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി തൃശൂര്‍ റൂറല്‍ എസ്.പി എന്‍.വിജയകുമാര്‍ പറഞ്ഞു. 

പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൊടുങ്ങല്ലൂര്‍ എസ്.ഐ എം.ജെ.ജിനേഷ്, ജില്ല ക്രൈംബ്രാഞ്ച് എസ്.ഐ എം.പി.മുഹമ്മദ് റാഫി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.ആര്‍.പ്രദീപ്‌, പി.ജയകൃഷ്ണന്‍, പി.ജെ.ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :