കോയമ്പത്തൂരിലെ സിപിഎം ഓഫീസിന് നേരെ പെട്രോള്‍ ബോംബേറ്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെ അപലപിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.
പുലര്‍ച്ചയോടെയാണ് ആക്രമണം ഉണ്ടായത്. നാലംഗ അജ്ഞാത സംഘമാണ് പെട്രോള്‍ ബോംബേറിന് പിന്നില്‍. ആര്‍ക്കും പരിക്കില്ലെങ്കിലും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് സാരമായ കേടുപറ്റി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്. എന്നാല്‍ പ്രതികളെക്കുറിച്ച് കാര്യമായ സൂചനകളൊന്നുമില്ല. സംഭവത്തെ അപലപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണന് പ്രതികളെ ഉടന്‍ കണ്ടെത്തി കര്‍ശനമായ നടപടിയെടുക്കാന്‍ പൊലിസിന് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ യച്ചൂരിയ്ക്കെതിരെ നടന്ന ആകമ്രണത്തിന്റെ തുടര്‍ച്ചയാണ് കോയമ്പത്തൂരിലും ഉണ്ടായതെന്ന് സിപിഎം ജില്ലാ ഘടകം കുറ്റപ്പെടുത്തി.
സംഭവത്തെ അപലപിച്ച് ഡിഎംകെ, എം. ഡിഎം. കെ., സിപിഐ എന്നിവരും രംഗത്തെത്തി.