റയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി കൊച്ചിയില്‍ പിടിയില്‍. കാഞ്ഞൂര്‍ സ്വദേശി സോമനാണ് കാലടി പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
റയില്‍വേയില്‍ ക്ലറിക്കല്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു കാലടി കാഞ്ഞൂര്‍ സ്വദേശിയായ സോമന്റെ തട്ടിപ്പ്. ഒട്ടേറെ ഉദ്യോഗാര്‍ഥികളില്‍ നിന്നായി ലക്ഷക്കണക്കിനു രൂപയും സോമന് കൈപ്പറ്റി. ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിക്കാന്‍ ഡല്‍ഹിയില്‍ വച്ച് അഭിമുഖവും വൈദ്യപരിശോധനയും നടത്തിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെയാണ് സോമന്റേത് തട്ടിപ്പാണെന്ന് ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസിന് പരാതി നല്‍കുകയായിരുന്നു. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി എ.വി.ജോര്‍ജിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞൂരില്‍ നിന്നാണ് സോമനെ അറസ്റ്റ് ചെയ്തത്.
എറണാകുളം ജില്ലയ്ക്കു പുറത്തും പ്രതി സമാന രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ പേര് തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്കി.