E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കഞ്ചാവ് വിൽപന വ്യാപകമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കഞ്ചാവ് വിൽപന വ്യാപകമാകുന്നു. മാങ്കുളത്ത് വിൽപനയ്ക്കായെത്തിച്ച നാല് കിലോ കഞ്ചാവുമായി മൊത്തകച്ചവടക്കാരൻ എക്സൈസിന്റെ പിടിയിലായി. റിസോർട്ടിലെ ജീവനക്കാരെ ഏജന്റുമാരാക്കിയാണ് കഞ്ചാവ് മാഫിയ വിൽപന നടത്തുന്നത്. 

മാങ്കുളം, മൂന്നാർ, അടിമാലി മേഖലയിലാണ് കഞ്ചാവ് വിൽപന വ്യാപകമായത്. തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന കഞ്ചാവ് പ്രദേശത്തെ രഹസ്യകേന്ദ്രങ്ങളിൽ ശേഖരിച്ചാണ് വിതരണം. വിനോദ സഞ്ചാരികൾക്ക് പുറമെ മറ്റു ജില്ലകളിലെ ഏജന്റുമാരും ഇവിടെയെത്തി ക‍ഞ്ചാവ് ശേഖരിക്കുന്നുണ്ട്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാങ്കുളം കുറത്തിക്കുടിയിൽ സിജോ വർഗീസ് നാല് കിലോ ക‍ഞ്ചാവുമായി പിടിയിലായത്. കഴിഞ്ഞ രണ്ട് മാസമായി സിജോയും സുഹൃത്ത് ഉണ്ണിയും എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് സ്വദേശികളെന്ന് പരിചയപ്പെടുത്തി എക്സൈസ് സംഘം ഇരുവരുമായി ഫോണിൽ ബന്ധപ്പെട്ടു. 

അഞ്ച് കിലോ കഞ്ചാവ് കിലോയക്ക് 20000 രൂപ നിരക്കിൽ കച്ചവടം ഉറപ്പിച്ചു. തിങ്കളാഴ്ച രാത്രി മാങ്കുളം റേഷൻകട സിറ്റിയിൽ കഞ്ചാവുമായി ഇരുവരും എത്തി. ഓരോ കിലോ വീതം നാല് പൊതികളാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ചാക്കിൽ കെട്ടിയാണ് പ്രതികൾ കഞ്ചാവെത്തിച്ചത്. പണം കൈമാറുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സംശയം തോന്നിയ കച്ചവടക്കാർ ഓടി രക്ഷപ്പെട്ടു. സിജോയെ മൽപ്പിടുത്തത്തിലൂടെ കീഴടക്കിയെങ്കിലും ഉണ്ണിയെ പിടികൂടാനായില്ല. 

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏജന്റുമാർ മുഖേനയാണ് ഇവർ കഞ്ചാവ് വില്പന നടത്തിയിരുന്നത്. റിസോർട്ടിലെ ജീവനക്കാർ ഉൾപ്പെടെ ഇതിൽ കണ്ണികളാണ്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഓടി രക്ഷപ്പെട്ട ഉണ്ണിക്കായുള്ള തിരച്ചിൽ എക്സൈസ് ഊർജിതമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :