കോട്ടയം എരുമേലിയില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. പനച്ചേപ്പളളി സ്വദേശി ആനകണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന അജയ്, പാലമ്പ്ര സ്വദേശി ജുനൈദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കൊലപാതകം, അടിപിടി ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവ് വാങ്ങി വില്‍ക്കാനായി എത്തിയത് അടിപിടി കേസുകളില്‍ പ്രതിയായ യുവാവിന്റ്റെ അടുക്കല്‍. ഇത് രഹസ്യമായി കണ്ടു നിന്ന പോലിസിലെ മഫ്തി സ്ക്വാഡ് ഇരുവരെയും ഒന്നേകാല്‍ കിലോ കഞ്ചാ വുമായി പിടികൂടുകയായിരുന്നു. അറസ്റ്റിലായ അജയ് കൊലക്കേസിലും ജുനൈദ് അടിപിടി കേസുകളിലും പ്രതികളാണ്. ഇവരില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തു. കമ്പത്തുനിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി ജുനൈദ് പോലിസ് പറഞ്ഞു. കോളേജ് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായാണ് അജയ് കഞ്ചാവ് വാങ്ങാനെത്തിയത്.
ജില്ലാ പോലിസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം കാഞ്ഞിരപ്പളളി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ കഞ്ചാവ്-മയക്കുമരുന്ന് വില്പന പിടികൂടാനായി ഒന്നര മാസം മുമ്പ് ആറംഗ സ്ക്വാഡ് രൂപീകരിച്ചിരുന്നു. ഈ സ്ക്വാഡാണ് പ്രതികളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് കഞ്ചാവ് കൈമാറ്റത്തിനിടെ പിടികൂടിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുകുമാരന്‍ എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയാണ് പിടിയിലായ അജയ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.