ചെന്നൈയില്‍ മലയാളി വ്യാപാരിയില്‍ നിന്ന് തോക്കുചൂണ്ടി രത്നങ്ങള്‍ കവര്‍ന്നതായി പരാതി. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സൂരജാണ് മോഷണത്തിനിരയായത്. കേസുമായി ബന്ധപ്പെട്ട് എട്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച്ച അര്‍ധരാത്രിയോടെ ചെന്നൈ, വിരുഗന്പാക്കത്തെ സ്വന്തം രത്ന കടയില്‍ നിന്ന് വീട്ടിലേയ്്ക്ക് തിരിച്ചു പോകാനൊരുങ്ങവേ ആണ് സൂരജിന് നേരെ ആക്രമണമുണ്ടായത്. ഏഴംഗ സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന രത്നങ്ങള്‍ കവരുകയായിരുന്നു. മോഷ്ടിയ്ക്കപ്പെട്ട രത്നങ്ങള്‍ക്ക് കോടികള്‍ വില വരും. കേസുമായി ബന്ധപ്പെട്ട് തൂത്തുക്കുടി സ്വദേശികളായ ശ്യാംസുന്ദര്‍ ,സയിദ് മുഹമ്മദ്, മൈക്കിള്‍, വിജയകുമാര്‍ , ജയ്സിങ്, ഗുണശേഖര്‍ , ജോസഫ് രാജ്, ജയപ്രകാശ് എന്നിങ്ങനെ എട്ടു പേര് പിടിയിലായി.
നിരവധി കൊലപാതക, കവര്‍ച്ചാ കേസുകളില്‍ പിടികിട്ടാപ്പുള്ളികളാണ് പ്രതികള്‍.ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതികള്‍ മൊഴി നല്കി. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ബുധനാഴ്ച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കും.