ബോളിവുഡ് നടി കൃതിക ചൗധരി(30)യെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സബർബൻ അന്ദേരിയിലെ വീട്ടിലായിരുന്നു മൃതദേഹം. വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസമായി കൃതികയുടെ വീട് പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കൃതികയാണെന്നു തിരിച്ചറിഞ്ഞത്.
2013ൽ പുറത്തിറങ്ങിയ കങ്കണ റണൗട്ട് ചിത്രം റജ്ജോയിലിലും ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും കൃതിക അഭിനയിച്ചിട്ടുണ്ട്.