അന്തര്‍സംസ്ഥാനമോഷ്ടാവ് കബീര്‍ ലാല എന്ന അഹമ്മദ് കബീറിനെ കണ്ണൂര്‍ പൊലീസ് പിടികൂടി. കോഴിക്കോടു നിന്ന് മോഷ്ടിച്ച മിനിലോറിയുമായി രക്ഷപെടാന്‍ ശ്രമിക്കുമ്പോഴാണ് കണ്ണൂര്‍ ഡി.വൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തില്‍ പൊലീസ് കബീറിനെ കസ്റ്റഡിയിലെടുത്തത്.
കാസര്‍കോട് ബേക്കല്‍ സ്വദേശിയായ കബീറിന്റെ പേരില്‍ ഒട്ടേറെ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വാഹനമോഷണമാണ് പ്രധാനതൊഴില്‍. കേരളത്തില്‍ നിന്ന് വാഹനം മോഷ്ടിച്ച് തമിഴ്നാട്ടിലോ കര്‍ണാടകത്തിലോ കൊണ്ടുപോയി വില്‍ക്കുകയാണ് രീതി. കുന്ദമംഗലം സ്വദേശി രഞ്ജിത്തിന്റെ ടെമ്പോ ട്രാവലറും മോഷ്ടിച്ച് കടന്നുകളയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പി.പി. സദാന്ദനും സംഘവും തളിപ്പറമ്പില്‍ വെച്ച് കബീറിനെ വാഹനം പിന്തുടര്ന്ന് പിടികൂടിയത്.
വിവിധജില്ലകളില്‍ നിന്ന് വാഹനം മോഷ്ടിച്ച് വിറ്റതായി പ്രതി സമ്മതിച്ചു. കബീര്‍ ലാലയുടെ കൂട്ടുപ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രണ്ടുവര്‍ഷം മുമ്പ് കണ്ണൂര്‍ കീച്ചേരിയില്‍ നിന്ന് സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസില്‍ ജാമ്യത്തിലാണ് കബീര്‍. മറ്റുസ്റ്റേഷനുകളിലെ കേസുകള്‍ കൂടി പൊലീസ് പരിശോധിച്ചുവരികയാണ്.