കൊല്ലം പുത്തൂരില്‍ മദ്യലഹരിയില്‍ യുവാക്കള്‍ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികയായ പന്ത്രണ്ടുകാരി മരിച്ചു. വെണ്ടാര്‍ സ്വദേശി രാഹുലേയന്റെ മകള്‍ മാളവിക ആണ് മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു. അനിയത്തി എട്ടുവയസുകാരി മായികയേയും, ബന്ധുവായ മഞ്ജുവിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയാണ് ഡ്രൈവര്‍ അടക്കം കാറിലുണ്ടായിരുന്നവര്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. മറ്റുമൂന്നുപേര്‍ ഒാടിരക്ഷപ്പെട്ടു.
Advertisement